Entho Mozhiyuvan Undakume Song Lyrics - Mazha Album Song |Vidhu Prathap| S Ramesan Nair| Manu Ramesan| Malayalam, English

Album : Mazha

Music : Manu Ramesan

Singers : Vidhu Prathap

Lyrics : S Ramesan Nair


ENTHO MOZHIYUVAN SONG LYRICS IN MALAYALAM

എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി ഏറെ സ്വകാര്യമായി സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ എൻ്റെ ജനാലതന്നരികിൽ
ഇളം കുങ്കുമക്കാറ്റിൻ്റെ ചിറകിൽ...

എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി ഏറെ സ്വകാര്യമായി
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം പാട്ടിൽ പ്രിയമെന്നുമാവാം എന്നോ പഠിച്ചുമറന്ന രാഗങ്ങളെ പിന്നെയുമോർമ്മിക്കയാവാം
ആർദ്ര മൗനവും വാചാലമാവാം മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിൻ്റെ തളിർവാതിൽ ചാരിവരുമ്പോൾ മറ്റാരും കണ്ടില്ലെന്നാവാം
എനിക്കവൾ ഇഷ്ടം തരാൻ വന്നതാവാം
പ്രിയപ്പെട്ടവളെൻ ജീവനാകാം

എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി ഏറെ സ്വകാര്യമായി
ഞാൻ തന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ താനേ ലയിക്കുവാനാകാം
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം എൻ്റേതായ് തീരുവാനാകാം
സ്വയം എല്ലാം മറക്കുവാനാകാം നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നും ഉറ്റവൾ നീ തന്നെയാവാം
അന്നും മുറ്റത്തു പൂമഴയാവാം
അന്നും മുറ്റത്തു പൂമഴയാവാം
.................................................................................................................

 ENTHO MOZHIYUVAN SONG LYRICS IN ENGLISH

Entho mozhiyuvan undakume 
mazhakennodu matramayi
eare swakarayamayi 
sandya thotte vannu nilkukayanaval
ente janala than arikil
ilam kumkuma kattinte chirakil...

Entho mozhiyuvan undakume 
mazhakennodu matramayi
eare swakarayamayi

Pandu thotte ennodishtamanennavam 
pattil priyamennumaavam
enno padichu maranna raagangale 
pinneyum ormmikayavam
aardra maunavum vaachalamavam

Mukilmulla pookunna maanathe kudilinte 
thalir vathil chari varumbol
Mattarum kandillennavam
enikkaval ishtam tharan vannathavam
Priyapettaval en jeevanakam

Entho mozhiyuvan undakume 
mazhakennodu matramayi
eare swakarayamayi

Njan thanne mohichu vazhunnoree mannil
thaane layikkuvan aakam
en maaril kai cherthu chernnurangan aavam
entethayi theeruvanakam
swayam ellam marakkuvanaakam

Nithyamam shanthiyil naam urangum neram
ethrayo ravukal maayam
Uttavar vannu vilichalunarunna 
mattoru janmathil aavam
annum uttaval nee thanne aavam
annu muttathu poomazha aavam
annu muttathu poomazha aavam

Previous
Next Post »