Kanmanipoove Song Lyrics - Thudarum | BK Harinarayanan | MG Sreekumar | Malayalam, English

Movie : Thudarum

Music : Jakes Bejoy

Singers : MG Sreekumar

Lyrics :  B K Harinarayanan



KANMANI POOVE SONG LYRICS IN MALAYALAM

ചെമ്പഴുക്കാത്തൊണ്ടെടുത്ത് 

അമ്പലം കൂട്ടുന്നതാര്

ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്

അങ്ങുതൊട്ടേ ഇങ്ങുതൊട്ടേ അക്കുത്തിക്കുത്തൊടുമാനാ

തൂവെളിച്ചം ചാറിവീണ് മാമല ഞാനൊന്നു കണ്ടേ

ചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേ


എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്

എന്റെ കിനാവാണ് എന്തിനും നീയാണ്


ഉം ... ഉം ... ഉം ... ഉം ...


കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ

മുറ്റമിതാകെ പൂത്തു നിന്നാട്ടേ

പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ

ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ


കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്

ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്

അലിവോടെ തൊടും സാന്ത്വനമാണ്

ഇതിലെ വാ .... ഇതിലെ വാ ....

കനവിലെ ചിറകുമായ്

പകലിലെ വഴികളിൽ 

വെയിലുപോൽ അലയുവാൻ


കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ

മുറ്റമിതാകെ പൂത്തു നിന്നാട്ടേ


മുറ്റത്തൊരു കോണിൽ പച്ചപ്പനമ്പായിൽ

ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം

മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ

മുത്തുമിഴിയോടെ ഞാനിരിക്കാം

ഒരു ദളം പോലെ ഇരു മനം ചേരും

മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും

ഇമ ചിമ്മാവാനം ഇതു കണ്ടേ നിൽക്കും

മണിക്കുടിലിൻ ചുമരുകളിൽ

നിറം കുടഞ്ഞൊന്നു ചിരിക്കും


എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്

കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ

മുറ്റമിതാകെ പൂത്തു നിന്നാട്ടേ


ഗമപപധപ  ഗമപപധപ 

ഗമപപ മധപപ

സ നിസനിധപ

ഗമപപധപ  ഗമപപസപ 

ഗമപപ പധമപ

പധപമഗരി മഗരിനിസനിരിസ


കന്നിപകലോനോ മിന്നിപറന്നീടാൻ 

വെള്ളിച്ചെറുമേഘം തേരൊരുക്കി

പമ്മിച്ചിണുങ്ങിടും ചെല്ലച്ചെറുക്കൂട്ടം

ഒന്നിച്ചതിൽ നാട്ടുപാതയേറി

പുതുമലർകാലം വിരൽ തൊടും നേരം

ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും

അതിരില്ലാതൻമ്പിൻ മഴ മെല്ലെച്ചാറും

ഇളം വെയിലോ വഴിയരികിൽ

മിഴിയിറുക്കിചെന്നൊളി ക്കും

എന്റെ കിനാവാണ് എന്തിനും നീയാണ്


കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ

മുറ്റമിതാകെ പൂത്തു നിന്നാട്ടേ

പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ

ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ


കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്

ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്

അലിവോടെ തൊടും സാന്ത്വനമാണ്

ഇതിലെ വാ .... ഇതിലെ വാ ....

കനവിലെ ചിറകുമായ്

പകലിലെ വഴികളിൽ 

വെയിലുപോൽ അലയുവാൻ

.............................................

....................................





Previous
Next Post »